സെന്റ് തോമസ് ക്നാനായ കുരിശു പള്ളി; ജൂബിലിയും ഇടവക പെരുന്നാളും സമാപിച്ചു

സെന്റ് തോമസ് ക്നാനായ കുരിശു പള്ളി; ജൂബിലിയും ഇടവക പെരുന്നാളും സമാപിച്ചു

മന്ദമരുതി സെന്റ് തോമസ് ക്നാനായ കുരിശു പള്ളിയുടെ പ്ലാറ്റിനം ജൂബിലിയും ഇടവക പെരുന്നാളും സമാപിച്ചു. ഫെബ്രുവരി 5 ഞായറാഴ്ച നടന്ന പൊതുസമ്മേളനത്തിൽ റവ. ഫാ. സഖറിയാ മതുരംകോട്ട്‌ സ്വാഗതം പറഞ്ഞു. ജൂബിലി കമ്മറ്റി ട്രസ്റ്റി ശ്രീ റെഞ്ചി ചെറിയാൻ മുരുക്കോലിപ്പുഴ ജൂബിലി ആഘോഷ പ്രവർത്തന അവലോകനം നടത്തി. ആർച് ബിഷപ്പ് കുരിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. കേരള നിയമ സഭ സ്പീക്കർ ബി. ശ്രീരാമകൃഷ്‌ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ മുഖ്യ പ്രഭാഷണം നടത്തി. കുരിയാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലിത്ത സുവനീർ പ്രകാശനം നിർവഹിച്ചു. ആന്റോ ആന്റണി എം. പി. , രാജു എബ്രഹാം എം. എൽ. എ. , ടി. ഓ. ഏലിയാസ് , റവ. ഫാ. രാജൻ എബ്രഹാം കുളമടയിൽ, ആലിച്ചൻ ആറൊന്നിൽ , ശ്രീ ജിജി പുന്നൂസ് പുത്തൻപുരക്കൽ. ഗ്രാമ പഞ്ചായത്തംഗം ലാലി ജോസഫ് , തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.