Friday, December 6, 2024
Homeപ്രാദേശികംകണ്ടൻപേരൂർ മദ്യശാല പൂട്ടണം എന്നാവശ്യപ്പെട്ടുകൊണ്ടു പ്രതിഷേധപ്രകടനം

കണ്ടൻപേരൂർ മദ്യശാല പൂട്ടണം എന്നാവശ്യപ്പെട്ടുകൊണ്ടു പ്രതിഷേധപ്രകടനം

വിവിധ സാമൂഹിക സാമുദായിക സംഘടനകളുടെ പേരിൽ കണ്ടൻപേരൂർ സ്നേഹപുരത്തു പ്രവർത്തിക്കുന്ന വിദേശ മദ്യശാല പൂട്ടണം എന്നാവശ്യപ്പെട്ടുകൊണ്ടു പ്രതിഷേധ പ്രകടനവും തുടർന്ന് ഔട്ട്ലെറ്റ് ഉപരോധവും പ്രതിഷേധ സമ്മേളനവും നടത്തി. ശക്തമായ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് സമ്മേളനം നടന്നത്. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പുത്തൻപറമ്പിൽ പ്രതിഷേധ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡബ്ള്യു. എം. ഇ. ചെയർമാൻ പാസ്റ്റർ ഓ. എം. രാജുകുട്ടി പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എം. ജി. കണ്ണൻ, അഡ്വ. എബ്രഹാം മാത്യു പനച്ചിമൂട്ടിൽ, റിങ്കു ചെറിയാൻ , കെ. എം. വേണുക്കുട്ടൻ നായർ , രാജേഷ്‌ ആനമാടം, അൻസാരി മന്ദിരം , ഡോ. കെ. എം. സുരേഷ്, പാസ്റ്റർ ജോൺ വർഗീസ്, റവ. ഡോ. ടി. ടി. സഖറിയ, റവ. ജിജു ജോസഫ് എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബാബു പുല്ലാട്ട്, ബ്ലോക്ക് പഞ്ചായത്തഅംഗം ശ്രീമതി മേഴ്‌സി പാണ്ടിയത്തു , റവ. രാജു ഏലിയാസ്, ബാബു വർഗീസ് , തോമസ് മാത്യു എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. സ്ഥലത്തു ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments