ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 105 – മാതു ഹിന്ദു മത അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് പമ്പ മണൽപ്പുറത്തെ വിദ്യാധിരാജ നഗറിൽ തുടക്കമായത്. വൈകുന്നേരം 3 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഹിന്ദുമത മഹാമണ്ഡലം പ്രസിഡണ്ട് അഡ്വ. ജി. എൻ. ഉപേന്ദ്രനാഥക്കുറുപ്പ് സ്വാഗതം പറഞ്ഞു. വാഴൂർ തീർത്ഥമാതാശ്രമം മഠധിപതി സ്വാമി പ്രഞനാനന്ദ തീർത്ഥപാദക് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. ബാംഗ്ലൂർ കൈലാസശ്രമത്തിലെ ശ്രീ ശ്രീ ജയേന്ദ്രപുരി സ്വാമികൾ പരിഷത് ഉദ്ഘാടനം ചെയ്തു. ആന്ധ്രപ്രദേശ് മദനപ്പള്ളിൽ സത്‌സംഗ് ഫൌണ്ടേഷൻ സ്ഥാപകൻ ശ്രീ എം. മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രീ വിദ്യാധിരാജ ദർശന പുരസ്‌കാര സമർപ്പണം നടത്തി. ഡോ. ആർ. രാമൻ നായർ അദ്ദേഹത്തിനെ കീഴിൽ നിന്നും പുരസ്‌കാരം സ്വീകരിച്ചു. രാജു എബ്രഹാം എം. എൽ. എ., എ. ,
എ. എൻ. രാധാകൃഷ്ണൻ , ഡോ. കെ. ജി. ശശിധരൻപിള്ള , ടി. എൻ. രാജശേഖരൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
ഹിന്ദുമത മഹാമണ്ഡലത്തിന് വിദ്യാധിരാജ നഗറിൽ തുടക്കമായി
RELATED ARTICLES