കോട്ടയം സ്വദേശി എന്‍സിപി ദേശീയ നേതൃത്വത്തിലേയ്ക്ക് ഒരു മലയാളി കൂടി. കോട്ടയം സ്വദേശി കെ ജെ ജോസ്മോന്‍ ആണ് എന്‍സിപിയുടെ പുതിയ ദേശീയ സെക്രട്ടറി. പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിന്‍റെ തീരുമാനം ജനറല്‍സെക്രട്ടറി സെക്രട്ടറി പ്രഫുല്‍ പാട്ടീല്‍ ആണ് പത്രക്കുറിപ്പായി അറിയിച്ചിരിക്കുന്നത്
നാഷ്ണലിസ്റ്റ് യൂത്ത്കോണ്‍ഗ്രസ് മുന്‍ ദേശീയ വൈസ് പ്രസിഡന്റും ഓയില്‍ പാം ഇന്ത്യ മുന്‍ ഡയറക്ടറുമായിരുന്നു. ദീര്‍ഘകാലമായി ഡല്‍ഹി കേന്ദ്രമായി എന്‍ സി പി രാഷ്ട്രീയത്തില്‍ സജീവമാണ് ജോസ്മോന്‍ നേരത്തെ മറ്റൊരു കോട്ടയം സ്വദേശി ജിമ്മി ജോര്‍ജ് ദേശീയ ജനറല്‍സെക്രട്ടറി പദവിയിലുണ്ടായിരുന്നു.
ഒരു വര്‍ഷം മുന്‍പായിരുന്നു അദ്ദേഹത്തിന്‍റെ മരണം. ടി പി പീതാംബരന്‍ മാസ്റ്ററാണ് നിലവില്‍ എന്‍ സി പിയുടെ തലപ്പത്തുള്ള ഏറ്റവും സീനിയറായ മലയാളി . തൊട്ടു പിന്നാലെ ഇപ്പോള്‍ ജോസ്മോനും ദേശീയ നേതൃത്വത്തിന്‍റെ ഭാഗമായി മാറുകയാണ്.