ഗുരുദേവദർശനങ്ങൾ ലോകത്തിനു ദിശാബോധം നൽകി: സ്വാമി സാന്ദ്രാനന്ദ

ഗുരുദേവദർശനങ്ങൾ ലോകത്തിനു ദിശാബോധം നൽകി: സ്വാമി സാന്ദ്രാനന്ദ

ഗുരുദേവദർശനങ്ങൾ ലോകത്തിനു ദിശാബോധം നൽകി: സ്വാമി സാന്ദ്രാനന്ദ

ഗുരുദേവദർശനങ്ങൾ ലോകത്തിനു ദിശാബോധം നൽകിയതായി ശിവഗിരി മഠം ശ്രീനാരായണ ധർമ്മ സംഘം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രനന്ദ മാടമൺ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു ഗുരുക്കന്മാരിൽ നിന്നും വ്യത്യസ്തമായ ദർശനമാണ് ഗുരുവിന്‍റെത്. മനുഷ്യന്‍റെ പ്രശനങ്ങളെക്കുറിച്ചാണ് ഗുരു സംവദിച്ചത്‌. സമൂഹത്തിന്‍റെ നന്മക്കായിട്ടാണ് ഗുരുദേവൻ പ്രവർത്തിച്ചത്. മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കെതിരെ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും സ്വാമി പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ എസ്. എൻ. ഡി. പി. യോഗം യൂണിയൻ പ്രസിഡന്‍റെ കെ. വസന്തകുമാർ അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം. എൽ. എ. , യോഗം കൗൺസിലർ ടി. പി. സുന്ദരേശൻ യൂണിയൻ സെക്രട്ടറിമാരായ പി. എൻ. സന്തോഷ് കുമാർ, ബി. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. കോന്നി എസ്. എൻ. ഡി. പി. യോഗം കോളേജ് പ്രിൻസിപ്പൽ പി. കെ. മോഹൻരാജ് , സമ്മേളനത്തിൽ , അക്ഷയകുമാർ , കെ. എസ്. ഷാജി എന്നിവരെ ആദരിച്ചു. എന്ന് നടന്ന പഠന ക്‌ളാസ്സുകൾ വിജയലാൽ നെടുങ്കണ്ടം , സൗമ്യ ഇ. ബാബു എന്നിവർ നയിച്ചു.