ബി. ആർ. സി. ഓഫീസ് റൂമിന്‍റെ കതകുകൾ കഴിഞ്ഞ രാത്രിയിൽ മോഷ്ടാക്കൾ തകർത്തു

ബി. ആർ. സി. ഓഫീസ് റൂമിന്‍റെ കതകുകൾ കഴിഞ്ഞ രാത്രിയിൽ മോഷ്ടാക്കൾ തകർത്തു


ബി. ആർ. സി. ഓഫീസ് റൂമിന്‍റെ കതകുകൾ കഴിഞ്ഞ രാത്രിയിൽ മോഷ്ടാക്കൾ തകർത്തു
റാന്നി ബ്ലോക്ക് റിസോഴ്സ് സെൻറിന്‍റെ പഴവങ്ങാടി ഗവണ്മെന്റ് സ്‌കൂളിനോട് ചേർന്നുള്ള ഓഫീസ് റൂമിന്‍റെ കതകുകൾ കഴിഞ്ഞ രാത്രിയിൽ മോഷ്ടാക്കൾ തകർത്തത്. താഴ് തകർക്കുവാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് കതകു പൊളിക്കുകയായിരുന്നു. ഈ പാളിക്കിടയിലൂടെ അകത്തു കടന്നവർ ഓഫീസിലെ ഫയലുകളെല്ലാം നിരത്തി . റാന്നി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വിശദമായ ആരംഭിച്ചിട്ടുണ്ട് . ബി. ആർ. സി. യിൽ ഇതിനു മുൻപും സാമൂഹികവിരുദ്ധ ശല്യം രൂക്ഷമായതിൽ പോലീസ് സേവനം തേടിയിട്ടുള്ളതാണെന്നു ബി. ആർ. സി. വൃന്ദങ്ങൾ വ്യക്തമാക്കി. എന്നാൽ ഓഫീസിനു സുരക്ഷാ ക്രമീകരണങ്ങൾ ഒന്നുംതന്നെയില്ല എന്നത് ഓഫീസിന്‍റെ പ്രവർത്തനത്തെ തന്നെ ബാധിക്കും എന്നാണ് ബി. ആർ. സി. ജീവനക്കാരുടെ ഭയം. ബി. ആർ. സി. യോട് ചേർന്ന് തന്നെയാണ് പഴവങ്ങാടിക്കര ഗവണ്മെന്‍റെ യു. പി. സ്‌കൂളിന്‍റെ കെട്ടിടവും. ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനം രൂക്ഷമായാൽ സ്‌കൂളിന്‍റെ പ്രവർത്തനങ്ങൾക്കും ഭീഷണിയാകും എന്നതിൽ സംശയമില്ല.