റാന്നി വലിയപാലത്തോട് ചേർന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നു
മൺതിട്ട ഇടിഞ്ഞു കിടന്ന പമ്പയാറിന്‍റെ റാന്നി വലിയപാലത്തോട് ചേർന്ന ഭാഗത്താണ് ഇപ്പോൾ സംരക്ഷണ ഭിത്തി നിർമ്മിച്ച് വരുന്നത് നദിയിൽ വെള്ളമുയരുന്ന സാഹചര്യത്തിൽ അപകടഭീഷണി ഉയർന്നിരുന്ന മൺതിട്ടയാണ് ഇപ്പോൾ സംരക്ഷിക്കുന്നതും. നദിയുടെ തീരത്തെ മണൽ പരപ്പിലേക്കു ഇടിഞ്ഞു താണുകൊണ്ടിരുന്ന കരയ്ക്കും മഴക്കാലത്തു വീണ്ടും ഇടിഞ്ഞു താണെക്കാവുന്ന സ്ഥിതിക്കും ഇതോടെ പരിഹാരമാകും. തിട്ടക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ സംരക്ഷണ ഭിത്തിയിലാണ് മറിഞ്ഞു വീണു അപകടം നടന്നതും അടുത്തിടെയാണ്. നദിയുടെ സംരക്ഷണവും നദീതീരസംരക്ഷണവും സാധ്യമാക്കുന്ന തരത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നതു .