71 മതു റാന്നി ഹിന്ദുമഹാ സമ്മേളനം ഫെബ്രുവരി 12 മുതൽ 19 വരെ

71 മതു റാന്നി ഹിന്ദുമഹാ സമ്മേളനം ഫെബ്രുവരി 12 മുതൽ 19 വരെ

71 മതു റാന്നി ഹിന്ദുമഹാ സമ്മേളനം ഫെബ്രുവരി 12 മുതൽ 19 വരെ
തിരുവതാംകൂർ ഹിന്ദു ധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ എഴുപത്തിയൊന്നാമതു റാന്നി ഹിന്ദുമഹാ സമ്മേളനം ഫെബ്രുവരി 12 മുതൽ 19 വരെയുള്ള തീയതികളിൽ റാന്നി പമ്പ മണൽപ്പുറത്തെ ശ്രീ ധർമ്മശാസ്താ നഗറിൽ നടക്കും. മുംബൈ ശ്രീരാമദാസ ആശ്രമ മഠധിപതി കൃഷ്‌ണാനന്ദ സ്വരസ്വതി സ്വാമികൾ ഉദ്ഘാടനം നിർവഹിക്കും. ഹിന്ദു മഹാസമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടന്നു വരുന്നതായി ഭാരവാഹികൾ അറിയിച്ചു. 1000 പേർക്ക് ഇരിക്കാവുന്ന പന്തൽ നിർമ്മാണം പൂർത്തിയായി. റാന്നി പെരുംപുഴ കടവുമായി ബന്ധിപ്പിക്കുന്ന താത്കാലിക പാലം പണിയും പൂർത്തിയായി. ഇതു വെള്ളിയാഴ്ച രാവിലെ 10 നു നടക്കുന്ന ചടങ്ങിൽ തുറന്നു കൊടുക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന മഹാസമ്മേളനത്തിൽ വിവിധ ദിവസങ്ങളിലായി ഭാരതീയ പൈതൃക സമ്മേളനം , യുവജന സമ്മേളനം അയ്യപ്പ ധർമ്മ സമ്മേളനം , സാംസ്‌കാരിക സമ്മേളനം , ആചാര്യ അനുസ്മരണ സമ്മേളനം , വനിതാ സമ്മേളനം തുടങ്ങിയവ നടക്കും.