ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മേരികോം ക്വാർട്ടർ ഫൈനലിൽ

ആറുതവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ എം സി മേരികോം ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ കടന്നു. 51 കിലോവിഭാഗത്തിലാണ്‌ മുപ്പത്തിയാറുകാരിയുടെ കുതിപ്പ്‌. തായ്‌ലൻഡ്‌ ബോക്‌സർ ജുതാമസ്‌ ജിറ്റ്‌പോങ്ങിനെ അനായാസം (5–-0) ഇടിച്ചിട്ടു. ആദ്യ മിനിറ്റിൽ എതിരാളിയെ സമ്മർത്തിലാക്കിയ മേരികോം അനായാസം കളംപിടിച്ചു.

നാളെ ക്വാർട്ടറിൽ കൊളംബിയയുടെ വലൻസിയ വിക്‌ടോറിയയാണ്‌ എതിരാളി. 48 കിലോയിൽ മഞ്‌ജുറാണിയും അവസാന എട്ടിൽ സ്ഥാനം പിടിച്ചു. വെനസ്വേലയുടെ ടയോനിസ്‌ റോജസിനെ കീഴടക്കി. ക്വാർട്ടറിൽ ദക്ഷിണകൊറിയയുടെ കിം ഹ്വാങ്ങിനെ നേരിടും. 64 കിലോയിൽ മഞ്‌ജു ബംബോറിയ പുറത്തായി.