Wednesday, September 11, 2024
Homeപ്രാദേശികംഓര്‍ത്തഡോക്സ് സഭാ നിലയ്ക്കല്‍ ഭദ്രാസനം; മാര്‍ ഗ്രീഗോറിയോസ് ചാപ്പലിന്‍റെ കൂദാശയും 50മത് കൺവെൻഷനും

ഓര്‍ത്തഡോക്സ് സഭാ നിലയ്ക്കല്‍ ഭദ്രാസനം; മാര്‍ ഗ്രീഗോറിയോസ് ചാപ്പലിന്‍റെ കൂദാശയും 50മത് കൺവെൻഷനും

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സഭാ നിലയ്ക്കല്‍ ഭദ്രാസനം മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍ററില്‍ പുതുക്കിപണിത മാര്‍ ഗ്രീഗോറിയോസ് ചാപ്പലിന്‍റെ കൂദാശയും നിലയ്ക്കല്‍ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളുടെയും സഹകരണത്തോടെ നടത്തി വരുന്ന 50മത് റാന്നി നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷൻ 2017 ഫെബ്രുവരി 12 മുതല്‍ 19 വരെ വരെ നടത്തപ്പെടുന്നു. കണ്‍വന്‍ഷന്‍ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനവും പരി. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തിലും അഭിവന്ദ്യ തിരുമേനിമാരുടെയും സഹകാര്‍മ്മികത്വത്തിലും ഇട്ടിയപ്പാറ–മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററര്‍ -ല്‍ വെച്ച് നിര്‍വ്വഹിക്കപ്പെടുന്നു. 1966ല്‍ ആരംഭിച്ച റാന്നി നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍റെ ഒരു വര്‍ഷം നീണ്ടു നിന്ന സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്‍റെ സമാപന സമ്മേളനം ഫെബ്രുവരി 18ന് ബഹു.കേരള ഹൈക്കോടതി ജഡ്ജ്ജ് ഷാജി പി.ചാലി ഉദ്ഘാടനം ചെയ്യുന്നതാണ്. ഭദ്രാസനാധിപന്‍ അഭി. ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷത വഹിക്കും. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തെ കണ്‍വന്‍ഷനോടനുബന്ധിച്ച് വിവിധ പ്രദര്‍ശനങ്ങളും നടത്തപ്പെടുന്നു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments