ചോരകുഞ്ഞിനു മുലപ്പാല്‍ നിഷേധിക്കുന്ന പിതാവിന്റെ കഥ
ചോരകുഞ്ഞിനു മുലപ്പാല്‍ നിഷേധിക്കുന്ന പിതാവിന്റെ കഥ മോണോആക്ടിൽ അവതരിപ്പിച്ചു മാധവി പുതുമന എല്ലാവരുടെയും മനം കവർന്നു . ജില്ലാ കലോല്‍സവത്തില്‍ മോണോആക്ടിൽ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാധവി വിജയ കിരീടം ചൂടി. മൂലവട്ടം അമൃത ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയാണ് മാധവി പുതുമന. കോഴിക്കോട് ചോരകുഞ്ഞിനു മുലപ്പാല്‍കൊടുക്കാന്‍ മാതാവിനെ അനുവദിക്കാതിരുന്ന സംഭവത്തെ ആധാരമാക്കി വ്യത്യസ്ഥ മാറ്റങ്ങളുണ്ടാക്കി തയ്യാറാക്കിയ കഥയാണ് മാധവി അവതരിപ്പിച്ചത്. പിതാവും കലാകാരനുമായി രാജേഷ് കെ.പുതുമനയാണ് കഥ തയ്യാറാക്കിയത്. മകള്‍ മാധവി പുതുമന അവതരണ ശൈലിയിലൂടെ കലോല്‍സവ വേദിയിൽ തന്റെ കഴിവുകള്‍ പ്രകടമാക്കി കാഴ്ചക്കാരുടെ കൈയ്യടിവാങ്ങിയത്. മുലപ്പാല്‍ നിഷേധിച്ചതിനെതുടര്‍ന്ന് പിഞ്ചു കുഞ്ഞു മരണപ്പെടുന്നത് സമൂഹത്തിനു നല്‍കുന്ന മുന്നറിയിപ്പായാണ് അവതരിപ്പിച്ചത് . സ്ത്രി പീഢനവും മറ്റു പ്രശ്‌നങ്ങളിലും ഇടപെട്ടുളള വിഷയങ്ങളില്‍ നിന്നും വ്യത്യസ്ഥ മായി ആനുകാലിക വിഷയമാണ് മാധവി തെരഞ്ഞെടുത്തത്. മാധവിയുടെ പിതാവും ക്ലാസ് ടീച്ചറുമായ രാജന്‍ പുതുമനയുടെ ശ്രമമാണ് ഈ വിജയത്തിന്നു കാരണമായത്. മൂന്നു തവണ സര്‍വ്വകലാശാല കലാപ്രതിഭയായിട്ടുളളയാണ് രാജേഷ്. പനച്ചിക്കാട് സബ്ട്രഷറി ജീവനക്കാരിയായ വിദ്യാനായരാണ് മാധവിയുടെ ‘അമ്മ.