ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

atheletic championship

ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ ടീമില്‍ പി.യു.ചിത്ര ഉള്‍പ്പെടെ 12 മലയാളി താരങ്ങള്‍ ഇടം നേടി.

ദോഹയില്‍ സെപ്റ്റംബര്‍ 27-നാണ് ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പ്. 1500 മീറ്ററില്‍ ഏഷ്യന്‍ ചാമ്ബ്യന്‍ എന്ന നിലയിലാണ് ചിത്ര ലോക ചാമ്ബ്യന്‍ഷിപ്പിനുള്ള ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍, അനസ്, വി.കെ.വിസ്മയ എന്നിവരും ടീമിലുണ്ട്.

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയിട്ടും കഴിഞ്ഞ തവണ ചിത്രയെ ഒഴിവാക്കിയ നടപടി ഏറെ വിവാദമായിരുന്നു.