ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ; മായങ്കിന് സെഞ്ച്വറി

agarwarl

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മല്‍സരത്തില്‍ ഒന്നാം ദിവസം കളി അവസാനിക്കുമ്ബോള്‍ ഇന്ത്യ 273/3 എന്ന ശക്തമായ നിലയിലാണ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ വിക്കറ്റ് ആദ്യം നഷ്ടമായെങ്കിലും പിന്നീട് മികച്ച ബാറ്റിങ് ആണ് ഇന്ത്യ നടത്തിയത്. 63 റണ്‍സുമായി കോഹ്‌ലിയും, 18 റണ്‍സുമായി രഹാനെയുമാണ് ക്രീസില്‍. ഇന്ത്യയുടെ മൂന്ന് വിക്കറ്റും റബാഡയ്ക്കാണ് ലഭിച്ചത്.

14 റണ്‍സ് എടുത്ത രോഹിത് ശര്‍മയെ ഇന്ത്യക്ക് ആദ്യം നഷ്ടമായി. ആദ്യ മല്‍സരത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയ മായങ്ക് ഇത്തവണ സെഞ്ചുറി നേടി. രണ്ടാം വിക്കറ്റില്‍ മയങ്കും(108), പുജാരയും(58) ചേര്‍ന്ന് 138 റണ്‍സ് ആണ് നേടിയത്. ഇരുവരും പുറത്തായതിന് ശേഷം കോഹ്‌ലിയും, രഹാനയുമാണ് ഇപ്പോള്‍ ക്ക്രീസില്‍ ഉള്ളത്.