Thursday, May 2, 2024
Homeപ്രാദേശികംബൈക്കില്‍ നിന്നും വീണ് പോലീസ് ഓടിച്ചു പിടിച്ച രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

ബൈക്കില്‍ നിന്നും വീണ് പോലീസ് ഓടിച്ചു പിടിച്ച രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

പന്തളത്ത് പോലിസിന്റെ ഹെല്‍മെറ്റ് വേട്ടയില്‍, പോലീസ് ഓടിച്ചു പിടിച്ച രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റു. മങ്ങാരം തേവാല തെക്കേതില്‍ ആഷിക്ക് (20) കൊട്ടാരക്കര സ്വദേശി രാകേഷ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും എന്‍.എസ്.എസ്. കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്ക് വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലീസ് കോളജ് കവാടത്തിനു മുന്‍വശത്ത് വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു. പോലിസിനെ ഭയന്ന് ഇടവഴി വഴികളിലൂടെ ഇരുചക്രവാഹനയാത്രക്കാര്‍ പോയിരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നത് പരിശോധന ശനമാക്കാന്‍ പോലിസിനെ പ്രേരിപ്പിച്ചിരുന്നു.’ കോളജ് വിട്ടിറങ്ങി വന്ന വിദ്യാര്‍ത്ഥികളെ പോലിസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിനെ തുടര്‍ന്നു പിന്‍തുടര്‍ന്നു പിടിക്കുകയായിരുന്നു. ഡ്യൂട്ടി പോലിസ് നിര്‍ത്താതെ പോയ ബൈക്കിന്റെ ഹാന്‍ഡിലില്‍ പിടിച്ചു. വളരെ ദൂരം മുന്നോട്ടു കുതിച്ച ഇവര്‍ നിലത്തു വീണു പരിക്കേല്‍ക്കുകയായിരുന്നു. ഇരുവരുടെയും കാലിനും മുട്ടിനും പരിക്കേറ്റു പരിക്കേറ്റ ഇവരെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments