Saturday, April 27, 2024
HomeCrimeകള്ളയൊപ്പിട്ട് കോടികള്‍ തട്ടിയതിനു പരാതിയുമായി വീരേന്ദര്‍ സേവാഗിന്റെ ഭാര്യ ആരതി

കള്ളയൊപ്പിട്ട് കോടികള്‍ തട്ടിയതിനു പരാതിയുമായി വീരേന്ദര്‍ സേവാഗിന്റെ ഭാര്യ ആരതി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗിന്റെ ഭാര്യ ആരതി തന്റെ ബിസിനസ് പങ്കാളികള്‍ക്കെതിരെ പരാതി നല്‍കി.

ആരതിയുടെ കള്ളയൊപ്പിട്ട് കോടികള്‍ തട്ടിയതായി ചൂണ്ടിക്കാട്ടി 8 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കള്ളയൊപ്പിട്ട് 4.5 കോടിരൂപയുടെ വായ്പ എടുത്തതായാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്ബനിയിലെ എട്ട് പങ്കാളികള്‍ക്കെതിരെയാണ് ആരതി പരാതി നല്‍കിയത്.

തന്റെ അനുവാദമോ സമ്മതമോ ഇല്ലാതെ ഡല്‍യിലുള്ള ഒരാളില്‍ നിന്നാണ് ലോണ്‍ എടുത്തതെന്നും പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ചയാണ് ആരതി പരാതി നല്‍കിയത്.

തന്റെ ഭര്‍ത്താവിന്റെ പേര് ഉപയോഗിച്ച്‌ പണം കടം നല്‍കിയാളെ സ്വാധീനിച്ചതായും പരാതിയില്‍ പറയുന്നു. കാലാവധി കഴിഞ്ഞ ചെക്കും ഇവര്‍ നല്‍കിയിരുന്നു. എന്നാല്‍ കമ്ബനിക്ക് പണം തിരികെ അടയ്ക്കാന്‍ കഴിയാതെ വന്നതോടെ പണം നല്‍കിയ ആള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

കേസ് കോടതിയില്‍ എത്തിയപ്പോള്‍ മാത്രമാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി ആരതി മനസിലാക്കിയത്. ആരതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments