പത്തനംതിട്ടയിലെ മലങ്കര കത്തോലിക്കാ ബിഷപ് ഹൗസ് വളപ്പില്‍ കേന്ദ്ര സഹമന്ത്രി മഹേഷ് ശര്‍മ പ്ലാവിന്‍ തൈ നട്ടു

jackfruit

ദേശീയ ചക്ക മഹോത്സവത്തിന്റെ വിളംബരമായി പ്ലാവിന്‍ തൈ നട്ടു. പത്തനംതിട്ടയിലെ മലങ്കര കത്തോലിക്കാ ബിഷപ് ഹൗസ് വളപ്പില്‍ കേന്ദ്ര സഹമന്ത്രി മഹേഷ് ശര്‍മയാണ് പ്ലാവിന്‍ തൈ നട്ടത്. ആറന്മുളയില്‍ 29 മുതല്‍ മേയ് ഏഴു വരെയാണ് ചക്ക മഹോത്സവം. വിശ്രമത്തില്‍ കഴിയുന്ന ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റവുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ബിഷപ് ഹൗസില്‍ തന്നെയായിരുന്നു കേന്ദ്രമന്ത്രിക്ക് ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്. ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, ജോസ് ചാമക്കാലായില്‍ കോറെപ്പിസ്‌കോപ്പ, മോണ്‍. ജോസഫ് കുറുമ്പിലേത്ത്, ചക്ക മഹോല്‍സവത്തിന്റെ സംഘാടകരായ അജയ് കുമാര്‍ പുല്ലാട്, പ്രസാദ് ആനന്ദഭവന്‍, ഷാജി ആര്‍. നായര്‍, പി.ആര്‍. ഷാജി, സിബി സാം തോട്ടത്തില്‍, രവീന്ദ്രന്‍ നായര്‍ കീഴുകര, എ.കെ.ഉണ്ണികൃഷ്ണന്‍, എം. അയ്യപ്പന്‍കുട്ടി, അജിത് പുല്ലാട്, വി.കെ. സോമശേഖരന്‍ എന്നിവര്‍ സംബന്ധിച്ചു. ഫാ. ജോഷി വാഴപ്പിള്ളേത്ത്, ഫാ. ആന്റോ കണ്ണംകുളം, ഫാ. ജോണ്‍ തുണ്ടിയത്ത്, ഫാ. ബെന്നി പുളിവേലില്‍, റോയ് മാത്യു എന്നിവരും ബിഷപ് ഹൗസില്‍ മന്ത്രിയെ സ്വീകരിക്കാനുണ്ടായിരുന്നു.