റാന്നിയിൽ പാസ്റ്റർ വി.ജെ.തോമസിനെ എറിഞ്ഞു വീഴ്ത്തിയെന്നു പരാതി

beat

റാന്നിയിൽ ഭർത്താവിനെ എറിഞ്ഞു വീഴ്ത്തിയശേഷം വീട്ടമ്മയെയും രണ്ടു മക്കളെയും മർദിച്ചെന്നു പരാതി. മന്ദിരം പാറയ്ക്കൽ കോളനി വേങ്ങമൂട്ടിൽ പാസ്റ്റർ വി.ജെ.തോമസാണു (65) പരാതിക്കാരൻ. കഴിഞ്ഞ ദിവസം രാത്രി ഒൻപതു മണിയോടെയാണ് സംഭവം. അയൽവാസികളാണ് പിന്നിലെന്ന് തോമസ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മകനെയും മകളെയും മർദിക്കുന്നതു കണ്ട് തോമസ് ഓടിച്ചെന്നപ്പോൾ കല്ലെറിഞ്ഞ് വീഴ്ത്തിയത്രേ. തടസ്സം പിടിക്കാനെത്തിയ തോമസിന്റെ ഭാര്യയെയും മർദിച്ചു. തോമസും മകളും താലൂക്കാശുപത്രിയിൽ ചികിൽസ തേടി.