റിയാദില്‍ നിന്നും ദമാമിലേക്ക് വന്ന ട്രെയിന്‍ അപകടത്തില്‍പ്പെട്ട് 18 പേര്‍ക്ക് പരിക്ക്. 193 യാത്രക്കാരും ആറു ജോലിക്കാരും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണു അപകടം. അപകടത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും യാത്രക്കാരെ ദമാമിലേക്കെത്തിച്ചുവെന്നും സഊദി റെയില്‍ വേ ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
ദമാം റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് അപകടം സംഭവിച്ചത്. കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ഒരാഴ്ചയായി പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴയെ തുടര്‍ന്ന് റെയില്‍ പാളത്തിലേക്ക് മഴവെള്ളം കുത്തിയൊലിച്ചിറങ്ങി പാളം തെറ്റിയതാണു അപകടത്തിന് കാരണം.
കനത്ത മഴ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.