Saturday, July 27, 2024
HomeCrimeഅമേരിക്കയില്‍ ഹേറ്റ് ക്രൈംസ് വര്‍ധിച്ചു വരുന്നതായി എഫ്ബിഐ റിപ്പോര്‍ട്ട്

അമേരിക്കയില്‍ ഹേറ്റ് ക്രൈംസ് വര്‍ധിച്ചു വരുന്നതായി എഫ്ബിഐ റിപ്പോര്‍ട്ട്

വാഷിങ്ടന്‍ ഡിസി: അമേരിക്കയില്‍ ക്രമാതീതമായി ഹേറ്റ് ക്രൈംസ് വര്‍ധിച്ചു വരുന്നതായി എഫ്ബിഐയുടെ ഏറ്റവും പുതിയ സര്‍വ്വേയില്‍ വെളിപ്പെടുത്തുന്നു. നവംബര്‍ 12ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 2017 നുശേഷം ആന്റി സിഖ് ഹേറ്റ് ക്രൈം 200 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഫെഡറല്‍ ബ്യൂറോ ഓഫ് ജസ്റ്റിസ് സ്റ്റാറ്റിക്‌സ് റിപ്പോര്‍ട്ടനുസരിച്ചു പ്രതിവര്‍ഷം ശരാശരി 250,000 ഹേറ്റ് ക്രൈംസ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് ചെയ്യാതെ പോയ നിരവധി സംഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ സംഖ്യ ഇതിലും ഉയരുമെന്നു സിഖ് അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് ആന്റ് എഡ്യുക്കേഷന്‍ ഫണ്ട് ഡയറക്ടര്‍ ഗുജറായ് സിംഗ് പറഞ്ഞു.

മുസ്‌ലിം അമേരിക്കന്‍ കമ്മ്യൂണിറ്റിയും ഹേറ്റ് ക്രൈമിന് വിധേയമാകുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഷ്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയില്‍ 2018 ല്‍ 148 സംഭവങ്ങളില്‍ 177 പേരാണ് ഇരകളായിട്ടുള്ളത്. അമേരിക്കയില്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളില്‍ ഏഷ്യന്‍ അമേരിക്കന്‍ വംശജരില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഹേറ്റ് ക്രൈമിനെതിരെ ശക്തമായ നിയമ നിര്‍മ്മാണം ആവശ്യമാണെന്ന് മുസ്ലിം – സിഖ് സമൂഹം ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments