റാന്നിയിൽ പൊലീസുകാരി തൂങ്ങി മരിച്ച നിലയില്‍

suicide

റാന്നി വലിയകുളത്ത് പൊലീസുകാരി സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. അടൂര്‍ കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരി ഹണി രാജാണ് (27) ജീവനൊടുക്കിയത്.

നിലയ്ക്കല്‍ ഡ്യൂട്ടി കഴിഞ്ഞ് രാത്രി ഏഴു മണിയോടെ മടങ്ങിയെത്തിയ ഹണി.ക്ഷീണം കാരണം ഉറങ്ങാന്‍ പോകുന്നുവെന്ന് അമ്മയോട് പറഞ്ഞു. ഇന്ന് രാവിലെ ഏഴു മണിയോടെ ഉറക്കം ഉണര്‍ന്ന് കാപ്പി കുടിച്ച ശേഷം വീണ്ടും ഉറങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് ബെഡ്റൂമിലേക്ക് പോയതാണ്. എട്ടരയോടെ മാതാവ് ചെന്നു നോക്കുമ്പോള്‍ തൂങ്ങി നില്‍ക്കുന്ന മകളെയാണ് കണ്ടത്. ഹണിയുടെ ഭര്‍ത്താവ് കുണ്ടറ സ്വദേശിയായ റെയില്‍വേ ഉദ്യോഗസ്ഥനാണ്. ആറു മാസം മുമ്പായിരുന്നു വിവാഹം. മരണകാരണം അറിവായിട്ടില്ല.