ആന്‍റോ ആന്‍റണി പത്തനംതിട്ടയിൽ നേടിയത് ഹാട്രിക് വിജയം

പ്രചരണത്തിന്‍റെ തുടക്കത്തിൽ ഏറെ പിന്നിലായിരുന്ന ആന്‍റോ ആന്‍റണി ഫലം വന്നപ്പോൾ പത്തനംതിട്ടയിൽ നേടിയത് ഹാട്രിക് വിജയം. പാര്‍ട്ടി ഘടകങ്ങളുടെ നിസ്സഹകരണവും പിജെ കുര്യൻ അടക്കമുള്ള നേതാക്കളുടെ അതൃപ്തിയും മറികടന്നാണ് ആന്‍റോ ആന്‍ണിയുടെ മിന്നും ജയം.ശക്തമായ ത്രികോണപ്പോര് പ്രതീക്ഷിച്ച പത്തനംതിട്ടയിൽ ആന്‍റോ ആന്‍ണിക്ക് വോട്ടെണ്ണലിനറെ ഒരു ഘട്ടത്തിലും ഭീഷണി ഉയ‍‍ർന്നില്ല. വീണാ ജോർജിൻറെ ആറന്മുളയടക്കം ആറി നിയമസഭാ മണ്ഡലത്തിലും ആന്‍റോ ലീഡ്നേടി. അടൂരിൽ വീണ ഒന്നാമതും സുരേന്ദ്രൻ രണ്ടാമതുമെത്തിയപ്പോൾ ആന്‍റോ മൂന്നാമതായി.