മൂന്നു വിമാനങ്ങളിലായി ജില്ലയിലെത്തിയത് 23 പേര്‍

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളിലായി എത്തിയ മൂന്ന്  വിമാനങ്ങളില്‍ ജില്ലയിലെ 23 പ്രവാസികള്‍. ദുബായ് – കൊച്ചി, മനാമ – കൊച്ചി, റോം – കൊച്ചി എന്നീ വിമാനങ്ങളിലായിട്ടാണ് ഇവര്‍ എത്തിയത്. 15 സ്ത്രീകളും ഏഴ് പുരുഷന്മാരും ഒരു കുട്ടിയും ഉള്‍പ്പെടെ ജില്ലക്കാരായ 23 പേരാണുണ്ടായിരുന്നത്.  ഇവരില്‍ ആറു പേര്‍ ഗര്‍ഭിണികളാണ്. റോം – കൊച്ചി വിമാനത്തില്‍ എത്തിയ അഞ്ചു പേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാണ്. മനാമ – തിരുവനന്തപുരം വിമാനത്തില്‍ വന്നവരില്‍ ഒരു ഗര്‍ഭിണി ഉള്‍പ്പടെ എട്ട് പേര്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ദുബായ് – കൊച്ചി വിമാനത്തില്‍ എത്തിയ നാലു പേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാണ്. ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.