മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും;ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

maniyar dam

പത്തനംതിട്ട ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ പി ബി നൂഹ് നിര്‍ദ്ദേശം നല്‍കി.

മണിയാര്‍ ഡാമിലെ ജലനിരപ്പ് 34.60 മീറ്റര്‍ ആയി നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് സ്പില്‍വേ ഷട്ടറുകള്‍ 30 സെ.മീ എന്ന തോതില്‍ ഉയര്‍ത്തുക. അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടും.

ഇന്ന് രാത്രി 12 ന് ശേഷമാകും ഡാം തുറക്കുക. ഇതേ തുടര്‍ന്ന് കക്കാട്ടാറില്‍ 50 സെ.മീ വരെ ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പമ്ബയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍, പ്രത്യേകിച്ച്‌ മണിയാര്‍, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ അറിയിച്ചു.