പന്തില്‍ കൃത്രിമം; നായകസ്ഥാനത്ത് നിന്ന് സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഡേവിഡ് വാര്‍ണറും രാജിവച്ചു

steve smith & David

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടിയെ സംഭവത്തെത്തുടര്‍ന്ന് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനത്ത് നിന്ന് സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഡേവിഡ് വാര്‍ണറും രാജിവച്ചു. ഓസീസ് ക്രിക്കറ്റ് ബോര്‍ഡുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഇരു താരങ്ങളും നായക പദവി ഒഴിഞ്ഞത്. ഇതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് മുതല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടിം പെയിനായിരിക്കും ഓസീസ് ടീമിനെ നയിക്കുക. നേരത്തെ സ്റ്റീവ് സ്മിത്ത് നായകസ്ഥാനത്ത് നിന്ന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആസ്‌ത്രേലിയന്‍ സ്‌പോര്‍ട്‌സ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു.ചതിയും വഞ്ചനയും ഓസീസ് ക്രിക്കറ്റില്‍ വച്ചുപൊറുപ്പിക്കില്ല. ഓസീസ് താരങ്ങളുടെ നടപടി ആസ്‌ത്രേലിയന്‍ കായിക സമൂഹത്തിന് തന്നെ നാണക്കേട് സൃഷ്ടിച്ചതായും പത്രിക്കുറിപ്പിലൂടെ ഓസീസ് സ്‌പോര്‍ട് കമ്മീഷന്‍ പറഞ്ഞു.ശനിയാഴ്ച്ച ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ ബാറ്റു ചെയ്യുന്നതിനിടെയായിരുന്നു വിവാദ സംഭവം. ഓസീസ് താരം ബെന്‍ക്രോഫ്റ്റ് മഞ്ഞ നിറത്തിലുള്ള വസ്തു കൊണ്ട് പന്തില്‍ ഉരയ്ക്കുന്നതും പിന്നീട് ആ വസ്തു താരം തന്റെ പോക്കറ്റിലിടുന്നതുമാണ് ടിവി ക്യാമറിയില്‍ പതിഞ്ഞത്. പിന്നീട് ഈ സംഭവം ക്യാമറിയില്‍ പതിഞ്ഞു എന്ന് മനസിലാക്കിയതോടെ താരം ആ വസ്തു പാന്റിനുള്ളില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതും ക്യാമറിയില്‍ കുടുങ്ങി. ഇതോടെ അംപയര്‍മാര്‍ താരത്തെ വിളിക്കുകയും വിശദീകരണം തേടുകയും ചെയ്‌തെങ്കിലും ബെന്‍ക്രോഫ്റ്റ് നിരസിച്ചു. പിന്നീട് വാര്‍ത്താ സമ്മേളത്തില്‍ നായകന്‍ സ്റ്റീവ് സ്മിത്ത് തന്നെ കുറ്റം ഏറ്റുപറയുകയായിരുന്നു.