കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് ‘നാടിനൊരു അതിജീവന ഗാനം’

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന പത്തനംതിട്ട ജില്ലയെ പ്രകീര്‍ത്തിക്കുന്ന പ്രചോദന ഗാനം ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രകാശനം ചെയ്യുന്നു. ആര്‍.ശ്രീരാജ്, അനു വി കടമ്മനിട്ട എന്നിവര്‍ സമീപം.

മഹാപ്രളയത്തെ അതിജീവിക്കുകയും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയും ചെയ്യുന്ന പത്തനംതിട്ട  ജില്ലയെ പ്രകീര്‍ത്തിക്കുന്ന പ്രചോദന ഗാനം ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രകാശനം ചെയ്തു. പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) സെക്രട്ടറി ആര്‍.ശ്രീരാജ് രചിച്ച ‘ നാടിനൊരു അതിജീവന ഗാനം’ എന്ന ഓഡിയോ സിഡിയാണ് പുറത്തിറക്കിയത്.
ഗാനത്തിന്റെ സംഗീത സംവിധാനം ചലചിത്ര പിന്നണിഗായകനും സംഗീത സംവിധായകനുമായ അനു വി കടമ്മനിട്ടയാണ് നിര്‍വഹിച്ചിരിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുക എന്ന ലക്ഷ്യത്തോടെയാണ് ഗാനം ജില്ലയ്ക്കായി സമര്‍പ്പിച്ചിരിക്കുന്നതെന്ന് വരികള്‍ രചിച്ച ആര്‍. ശ്രീരാജ് പറഞ്ഞു. അടൂര്‍ അമ്മൂസ് ഡിജിറ്റല്‍ സൗണ്ട് റിക്കോര്‍ഡിംഗ് സ്റ്റുഡിയോയിലാണ് ഗാനം റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്.