കോട്ടയത്ത് കാമുകനും കാമുകിയും ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു

ktym

കോട്ടയത്ത് കാമുകനും കാമുകിയും ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു. പള്ളിക്കത്തോട് സ്വപ്ന , ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. സം​ഭ​വ​ത്തി​ല്‍ യു​വ​തി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും യു​വാ​വ് ബ​ലം​പ്ര​യോ​ഗി​ച്ച്‌ റെ​യി​ല്‍​വേ ​ട്രാ​ക്കി​ല്‍ പി​ടി​ച്ചു ​നി​ര്‍​ത്തു​ക​യാ​യി​രു​ന്നു​. സ്വപ്നയുടെ മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​പൂ​വ​ന്‍​തു​രു​ത്ത് മു​ത്ത​ന്‍​മാ​ലി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം.പള്ളിക്കത്തോട് ചെളിക്കുഴി ശാന്താമന്ദിരത്തില്‍ സ്വപ്നയും ശ്രീകാന്തും ഏറെ നാളായി അടുപ്പത്തിലായിരുന്നു. രാവിലെ ജീവനൊടുക്കാന്‍ പോകുകയാണെന്ന് ശ്രീകാന്ത് വിളിച്ച്‌ പറഞ്ഞതോടെ മകളെയുമെടുത്ത് സ്വപ്ന പള്ളിക്കത്തോടെത്തിയെന്ന് പൊലീസ് പറഞ്ഞു. അവിടെ നിന്ന് മണിപ്പുഴയിലെത്തി. ഭക്ഷണം കഴിച്ച ശേഷം ട്രാക്കിലൂടെ നടന്നു. പെട്ടെന്ന് ശ്രീകാന്ത് സ്വപ്നയെയും പിടിച്ച്‌ ട്രാക്കിലേക്ക് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മകള്‍ പേടിച്ച്‌ അടുത്ത വീട്ടിലേക്ക് ഓടിക്കയറി. മേ​സ്തി​രി പ​ണി​ക്കാ​ര​നാ​യ ശ്രീ​കാ​ന്തി​ന് ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളു​മു​ണ്ട്. സ്വ​പ്ന​യ്ക്കും ഭ​ര്‍​ത്താ​വും ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്. ഇ​തി​ല്‍ ഒ​രു കു​ട്ടി​യാ​ണ് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു മൃ​ത​ദേ​ഹ​ങ്ങ​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി. സ്വപ്നയുടെ ഭര്‍ത്താവ് ഭിന്നശേഷിക്കാരനാണ്. ശ്രീകാന്തുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് മകള്‍ പൊലീസിനോട് പറഞ്ഞു.