സി​നി​മ തി​ര​ക്ക​ഥ ത​യാ​റാ​ക്കാമെന്നു പറഞ്ഞു യുവതിയെ പീഡിപ്പിച്ച വ്യാജ സം​വി​ധാ​യ​ക​ന്‍ അറസ്റ്റിൽ

keralapolice

സി​നി​മ തി​ര​ക്ക​ഥ ത​യാ​റാ​ക്കു​ന്ന​തി​ല്‍ സ​ഹാ​യി​യാ​യി ജോ​ലി ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ ച​മ​ഞ്ഞ യു​വാ​വ് അ​റ​സ്റ്റി​ല്‍. പൊ​ന്നാ​നി ചി​റ​ക്ക​ല്‍ ബി​യ്യം സ്വ​ദേ​ശി സു​ഭാ​ഷ് മ​ന്ത്ര(35)​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെരുമ്പാവൂർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി പ്ര​കാ​രം ഏ​പ്രി​ല്‍ അ​വ​സാ​നം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വേ പ്ര​തി വെ​ള്ളി​യാ​ഴ്ച എ​റ​ണാ​കു​ള​ത്തു​നി​ന്ന് പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. പു​ക്കാ​ട്ടു​പ​ടി​യി​ലു​ള്ള ഫ്ലാ​റ്റി​ലാ​യി​രു​ന്നു പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ​ല ന്യൂ ​ജ​ന​റേ​ഷ​ന്‍ സി​നി​മ​ക​ളു​ടേ​യും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​ക​ളെ വ​ശീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ സ്വ​ന്ത​മാ​യി ഇ​തു​വ​രെ ഒ​രു സി​നി​മ​യി​ലും ഇ​യാ​ള്‍ പങ്കെടുത്തിരുന്നില്ലെന്ന് എ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.