Thursday, May 2, 2024
HomeHealthകൂര്‍ക്കം വലി ഒഴിവാക്കാന്‍ സര്‍ജറി

കൂര്‍ക്കം വലി ഒഴിവാക്കാന്‍ സര്‍ജറി

സാധാരണയായി കൂര്‍ക്കം വലി ഒഴിവാക്കാന്‍ പ്രത്യേകതരത്തിലുള്ള ഒരു മാസ്ക് ധരിക്കുകയാണ് ചെയ്യുക. ധരിക്കാനുള്ള ബുദ്ധിമുട്ടും മടിയും മൂലം പലരും ഇത് ഒഴിവാക്കും. അതോടെ പ്രശ്നങ്ങള്‍ വീണ്ടും തുടങ്ങും. മൂക്കിന്‍റെ പാലം വളഞ്ഞിരിക്കുന്നതുപോലുള്ള കേസുകളില്‍ മാസ്ക് ഫലപ്രദവുമല്ല. പിന്നീട് ലേസര്‍ ചികിത്സ വന്നു. ഇതുപലപ്പോഴും നീര്‍ക്കെട്ടും ശ്വാസതടസവും ഉണ്ടാക്കിയിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് കൊബ്ലേഷന്‍ രീതി ഉപയോഗിച്ചുള്ള സര്‍ജറി നിലവില്‍ വന്നത്. സ്ലീപ് സര്‍ജറി എന്നാണിത് അറിയപ്പെടുന്നത്. മൂക്ക്, അണ്ണാക്കിന്‍റെ ലവലിലും അതിന്‍റെ മുകളിലുമുള്ള ഭാഗങ്ങള്‍, നാവിന്‍റെ പിന്‍ഭാഗം എന്നിവിടങ്ങളിലൊക്കെ തടസ്സമുണ്ടാകാം. ഇതില്‍ എവിടെയാണ് തടസമെന്നു കണ്ടെത്തി അതു നീക്കുകയാണ് സര്‍ജറിയില്‍ ചെയ്യുക. മുമ്ബും സര്‍ജറി ഉണ്ടായിരുന്നെങ്കിലും അണ്ണാക്കിന്‍റെ മുകളിലുള്ള ഭാഗതത് മാത്രമേ ഇതു ചെയ്തിരുന്നുള്ളൂ. ഇത് പൂര്‍ണഫലം നല്‍കിയിരുന്നില്ല.

കൊബ്ലേഷന്‍ രീതി ഉപയോഗിച്ചുള്ള സര്‍ജറി മികച്ചഫലം തരുന്നുവെന്നു മാത്രമല്ല നീര്‍ക്കെട്ടോ ശ്വാസതടസമോ ഉണ്ടാക്കുന്നുമില്ല. വേദനയും കുറവാണ്. ഉറക്കത്തെ സഹായിക്കുന്ന ധാരാളം റിസപ്റ്റേഴ്സ് ചെറുനാക്കിനു പിന്നിലുണ്ട്. ഇവയെ സംരക്ഷിച്ചുകൊണ്ടാണ് കൊബ്ലേഷന്‍ സര്‍ജറി ചെയ്യുന്നത്. മികച്ച ഫലം ലഭ്യമാകുന്ന രീതിയില്‍ ഏറ്റവും കുറച്ച്‌ റിസപ്റ്ററുകള്‍ എടുത്തുകളയുകയാണ് കൊബ്ലേഷന്‍ സര്‍ജറിയുടെ ലക്ഷ്യം. നീക്കം ചെയ്യുന്ന റിസപ്റ്ററുകളുടെ എണ്ണം കുറവായതിനാലാണ് വേദനയും മറ്റു സങ്കീര്‍ണതകളും കുറയുന്നത്. ആശുപത്രിവാസത്തിന്‍റെ ദൈര്‍ഘ്യവും കുറവാണ്. സര്‍ജറിക്കുശേഷം ഭക്ഷണം കഴിക്കുന്നതിനോ സംസാരിക്കുന്നതിനോ ബുദ്ധിമുട്ടുണ്ടാകില്ല. സര്‍ജറി കഴിഞ്ഞാല്‍ മദ്യപാനവും പുകവലിയും പൂര്‍ണമായും ഉപേക്ഷിക്കണം. ശ്വാസനാളത്തില്‍ നീര്‍ക്കെട്ടിന് കാരണമാകാം എന്നതിലാണിത്. കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഒഴിവാക്കാന്‍ വ്യായാമവും ശീലിക്കണം ഫാസ്റ്റ്ഫുഡും പൂര്‍ണമായി ഒഴിവാക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments